തിരുവനന്തപുരം: നാടിന്റെ ഒരുമയും ഐക്യവും കൊണ്ട് അസാധ്യം എന്ന ഒന്ന് ഇല്ല എന്ന് അനുഭവത്തിൽക്കൂടെ തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ/ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 50 വനിതകളെയാണ് ഖലീജ് ടൈംസ് പുറത്തിറക്കിയ ‘പവർ വുമൺ’ പട്ടികയി, ലാണ്ഷഫീന യൂസഫലിഇടം പിടിച്ചത്.
ദുബൈയിൽ നടന്ന ചടങ്ങിൽ‘പവർ വുമൺ’
പട്ടികമാധ്യമമേഖലയിൽ പുതുവഴികൾ വെട്ടിതെളിച്ച മാധ്യമപ്രവർത്തക ബർഖ ദത്ത് പുറത്തിറക്കി.
ഇന്ത്യൻ ജേണലിസത്തിലെ, വിശേഷിച്ച് ടെലിവിഷൻ ജേണലിസത്തിലെ ഏറ്റവും തിളക്കമുള്ള പേരുകളിൽ ആദ്യനിരയിലാണ്
ബർഖ ദത്ത്.
റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി, ബിസിനസിനൊപ്പം കലാരംഗത്തും സജീവ സാന്നിധ്യമാണ്. ......
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ 'ഈലാഫ്' (ഇണക്കം) എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വിനോദയാത്ര പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
രാവിലെ മുതൽ രാത്രി 9 മണിവരെ നീണ്ടുനിന്ന പരിപാടിയിൽ അഞ്ച് ടീമുകളായി വിവിധ വിനോദ മത്സര പരിപാടികൾ അരങ്ങേറി. ഗസൽ ടീം ഓവറോൾ ചാമ്പ്യൻമാരായി. ......
ദോഹ: ഖത്തർഎനർജി നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകളുടെ വിലയിൽ കുറവാണ് ഈ മാസംഉണ്ടായിരിക്കുന്നത്.
പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് ക്യൂആർ 1.95 ആയി നിശ്ചയിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ ക്യൂആർ 2 ആയി നിശ്ചയിച്ചു. ......
ദോഹ: കതാറാ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച ആദ്യ കതാറാ അന്താരാഷ്ട്ര കൈയെഴുത്തുപ്രതികളും പുരാവസ്തു സൈറ്റുകളും സംബന്ധിച്ച അവാർഡ് ചടങ്ങിൽ ഉന്നത പണ്ഡിതന്മാർക്ക് ആദരം നൽകി.
സിറിയൻ ഗവേഷകൻ വലീദ് അൽ സൂറഖ്ബി ഒന്നാം സ്ഥാനവും, ഈജിപ്ഷ്യൻ ഗവേഷകരായ അഹ്മദ് അബ്ദുൽബാസിത്, അഹ്മദ് അബ്ദുസത്താർ എന്നിവർ സംയുക്തമായി രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ഈജിപ്തിൽ നിന്നുള്ള നോഹ ഹുസൈൻ അൽ ഹെഫ്നാവിക്ക് ലഭിച്ചു.
തീർപ്പായക സമിതിയിലെ അംഗങ്ങളായ ഡോ. ......
ദോഹ: ഖത്തർ എയർവേയ്സ് 2025-ലെ ബിസിനസ് ട്രാവലർ അവാർഡ്സിൽ ‘ലോകത്തിലെ മികച്ച എയർലൈൻ’ എന്ന ബഹുമതി നേടി.
ലണ്ടനിലെ സ്കൈ ഗാർഡനിൽ നടന്ന അവാർഡ് ചടങ്ങിൽ യാത്രാ-ആതിഥ്യമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വ്യോമയാനരംഗത്തെ മികവിനും പുതുമയ്ക്കുമുള്ള സംഭാവനകളെ അടിസ്ഥാനമാക്കി വ്യവസായ വിദഗ്ധർ അടങ്ങുന്ന ജൂറി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്,
ലോകത്തിലെ മികച്ച എക്കണോമി ക്ലാസ്,
ലോകത്തിലെ മികച്ച ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം,
ലോകത്തിലെ മികച്ച എയർലൈൻ ലൗഞ്ച് (ദോഹയിലെ അൽ മുർജാൻ ലൗഞ്ച്),
യൂറോപ്പ്–മിഡിൽ ഈസ്റ്റ് ഇടയിലുള്ള മികച്ച എയർലൈൻഎന്നിവയാണ്ഖത്തർ എയർവേയ്സിന് ലഭിച്ച മറ്റു പുരസ്കാരങ്ങൾ.
ഈ ബഹുമതികൾ ഞങ്ങളുടെ മികവിനോടുള്ള അചഞ്ചല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ......
ദോഹ: ഗാസയിലെ അനാഥർക്കായി
സംഘടിപ്പിച്ച
‘ദി ഹോൾ സ്റ്റോറി പാലസ്തീൻ’ അന്തർദേശീയ സഹകരണ കാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് ഉദ്ഘാടനം ചെയ്തു.മനുഷ്യത്വം ആഡംബരം അല്ല, മറിച്ച് അത് ഒരു നൈതിക ബാധ്യതയും കൂട്ടായ ഉത്തരവാദിത്വവുമാണ്. നമ്മുടെ പാലസ്തീൻ സഹോദരങ്ങളോടൊപ്പം നിൽക്കുന്നത് നമ്മുടെ രാഷ്ട്രീയതയ്ക്ക് മുമ്പ് തന്നെ മനസ്സാക്ഷിയുടെ വിഷയമാണെന്ന്
മന്ത്രിമറിയം അൽ മിസ്നാദ്പറഞ്ഞു.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിൽ ഖത്തർ ഈ മനുഷ്യത്വ സമീപനം വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കുന്നു. ......
മനാമ: ബഹ്റൈനിലെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ കലാ–സാംസ്കാരിക ഉണർവായി മാറുന്ന മഹർജാൻ 2K25 കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. “ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവത്തിന് നവംബർ 20, 21 തീയതികളിൽ മുഹറഖ് കെഎംസിസി ഓഫീസും, 27, 28 തീയതികളിൽ മനാമ കെഎംസിസി ഹാളും വേദിയാകും.
സർഗ്ഗാത്മകതയും സൗഹാർദ്ദവും സമന്വയിപ്പിക്കുന്ന മഹർജാൻ 2K25,പ്രവാസി വിദ്യാർത്ഥികളിലെ മികച്ച കലാപ്രതിഭകളെ കണ്ടെത്താനുള്ള വേദിയായി മാറും.വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ കൂടുതൽ പ്രശോഭിതമാക്കുക എന്നതാണ് കലോത്സവം ലക്ഷ്യം വെക്കുന്നത്.
കലോത്സവത്തിന്റെ തയ്യാറെടുപ്പിനായി സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിലായി ചർച്ചകളും സംഘാടക സമിതി രൂപീകരണവും പൂർത്തിയായി.കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയിൽ പ്രോഗ്രാം, ഫിനാൻസ്,മീഡിയ,റജിസ്ട്രേഷൻ,ഫുഡ്, സോവനീർ, ടെക്നിക്കൽ, സ്റ്റേജ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. ......